Skip to main content

സ്വയം പ്രതിരോധമുറകൾ പഠിക്കാൻ വാക്ക് ഇൻ ട്രെയിനിങ് 11നും 12നും

അതിക്രമങ്ങൾ നേരിടുന്നതിന് സ്ത്രീകൾക്കും കുട്ടികൾക്കും പോലീസിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 11, 12 തീയതികളിൽ സൗജന്യ പരിശീലനം നൽകും. കണ്ണൂർ സിറ്റി പോലീസിന് കീഴിൽ കല്ല്യാശ്ശേരി പഞ്ചായത്ത് ജൂബിലി ഹാൾ, അഞ്ചരക്കണ്ടി എച്ച്എസ്എസ് എന്നിവിടങ്ങളിലും കണ്ണൂർ റൂറൽ പോലീസിന് കീഴിൽ ഐഎച്ച്ആർഡി കോളജ് ഇരിട്ടി, വെള്ളൂർ ചന്തൻ മെമ്മോറിയൽ ഹാൾ എന്നിവിടങ്ങളിലാണ് പരിശീലനം. സ്വയം പ്രതിരോധ മുറകളിൽ പ്രത്യേക പരിശീലനം നേടിയ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് ജ്വാല എന്ന വാക്ക് ഇൻ ട്രെയിനിങ് നൽകുന്നത്. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പരിപാടി ശനിയാഴ്ച രാവിലെ ഒൻപതിന് ജില്ലാ പോലീസ് മേധാവിമാർ ഉദ്ഘാടനം ചെയ്യും.
രണ്ടു ദിവസം നാലു ബാച്ചുകളിലാണ് പരിശീലനം. ഒൻപത് മണിക്കും 11 മണിക്കും രണ്ട് മണിക്കും നാല് മണിക്കുമായി നടക്കുന്ന പരിശീലനത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും പങ്കെടുക്കാം. താൽപര്യമുള്ളവർ shorturl.at/eBVZ4 എന്ന ലിങ്കിൽ പ്രവേശിച്ച് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കണം.
കേരള പോലീസിന്റെ ആഭിമുഖ്യത്തിൽ 2015ൽ ആരംഭിച്ച സ്വയംപ്രതിരോധ പരിശീലന പരിപാടിയിലൂടെ ഇതുവരെ ലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളും സ്വയംപ്രതിരോധ മുറകളിൽ പരിശീലനം നേടിയിട്ടുണ്ട്. എല്ലാ ജില്ലകളിലും നാല് വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് പരിശീലനം നൽകുന്നത്. ജനമൈത്രി സുരക്ഷാപദ്ധതിയുടെ കീഴിൽ നൽകുന്ന ഈ പരിശീലനം തികച്ചും സൗജന്യമാണ്. താൽപര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും തുടർന്നും പരിശീലനം നേടാം. ഫോൺ : 0471-2318188.

 

date