Skip to main content

പ്രൊജെക്ടുകള്‍ ക്ഷണിച്ചു

 

കര്‍ഷകര്‍ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭ്യമാകുകയെന്ന ലക്ഷ്യത്തിനായി പ്രീമിയം ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുന്നതിന് എഫ്.പി.ഒ, കുടുംബശ്രീ, പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, റസിഡന്‍ഷല്‍ അസോസിയേഷനുകള്‍, ഫെഡറേറ്റഡ് ആന്‍ഡ് രജിസ്ട്രേഡ് ഓര്‍ഗനൈസേഷന്‍സ് എന്നിവരില്‍ നിന്നും പ്രൊജെക്ടുകള്‍ ക്ഷണിച്ചു. ഒരു പ്രീമിയം ഔട്ട്‌ലെറ്റിന് പരമാവധി അഞ്ച് ലക്ഷം രൂപയാണ് അനുവദിക്കുക. ചെലവായ തുകയുടെ റീ-ഇംപേഴ്‌സ്‌മെന്റായി 50 ശതമാനം പരമാവധി അഞ്ച് ലക്ഷം രൂപയാണ് പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുള്ളത്. പ്രീമിയം ഔട്ട്‌ലെറ്റുകള്‍ സ്ഥാപിച്ച് ഫര്‍ണിച്ചര്‍, വെയിങ് മെഷീന്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, സോളാര്‍ പാനല്‍, എന്നി ചെലവുകള്‍ക്ക് തുക ഉപയോഗിക്കാം. പ്രീമിയം ഔട്ട്‌ലെറ്റ് പ്രൊജക്ടുകള്‍ മാര്‍ച്ച് 18 നകം ബന്ധപ്പെട്ട കൃഷിഭവനില്‍ നല്‍കണം. ഫോണ്‍ : 0491 2505075

date