Skip to main content

നെടുമങ്ങാട് താലൂക്കിൽ റവന്യൂ റിക്കവറി അദാലത്ത്

            സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ തിരുവനന്തപുരം ജില്ലാ ഓഫീസിൽ നിന്നും വായ്പയെടുത്ത് റവന്യൂ റിക്കവറി ആയ വായ്പകളിൽ തിരിച്ചടവ് നടത്തുന്നതിന് അദാലത്ത് സംഘടിപ്പിക്കുന്നു. നെടുമങ്ങാട് താലൂക്കിലെ അദാലത്ത് മാർച്ച് 20ന് നെടുമങ്ങാട് താലൂക്ക് ഓഫീസിൽ നടക്കും. അദാലത്തിൽ വായ്പാ കണക്ക് അവസാനിപ്പിക്കുന്നവർക്ക് കോർപ്പറേഷന്റെ ഭരണസമിതി നൽകിയിട്ടുള്ള ഇളവുകളും, കൂടാതെ റവന്യൂ അധികാരികൾ നൽകിയിട്ടുള്ള ഇളവുകളും ലഭിക്കും. ഗുണഭോക്താക്കൾ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മാനേജർ അറിയിച്ചു. ഫോൺ: 0471 2723155.

പി.എൻ.എക്സ്. 1256/2023

date