Skip to main content

ഡ്രീം വേവ് കൈത്തറി ഫാഷൻ ഷോ 18 ന്

കൈത്തറി, ഫാഷൻ മേഖലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ് ലൂം ടെക്നോളജിയും (ഐ ഐ എച്ച് ടി കെ ) കോളേജ് ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗും ചേർന്ന് മാർച്ച് 18 ശനിയാഴ്ച കൈത്തറി ഫാഷൻ ഷോ സംഘടിപ്പിക്കുന്നു. ഡ്രീം വേവ് എന്ന പേരിൽ വൈകിട്ട് അഞ്ചരയ്ക്ക് കണ്ണൂർ ഇ കെ നായനാർ അക്കാഡമിയിൽ നടത്തുന്ന ഫാഷൻ ഷോ  വ്യവസായ മന്ത്രിയും ഐ ഐ എച്ച് ടി കെ ചെയർമാനുമായ പി രാജീവ്  ഉദ്ഘാടനം ചെയ്യും.രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിക്കും. നടി പൂർണിമാ ഇന്ദ്രജിത്ത്, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുക്കും. ഫാഷൻ ലോകത്തെ പുതിയ മാറ്റങ്ങൾ, തരംഗങ്ങൾ തുടങ്ങിയവ പ്രദർശിപ്പിക്കുന്ന ഫാഷൻ ഷോയിൽ മേഖലയിലെ പരിചയ സമ്പന്നരായ ഡിസൈനർമാരും മോഡലുകളും അണിനിരക്കും.

 

date