Skip to main content

രാഷ്ട്രപതി ദ്രൗപദി മുര്‍മു ജില്ലയില്‍ എത്തി

 ഇന്ത്യയുടെ പ്രഥമ പൗര രാഷ്ട്രപതി ദ്രൗപദി മുര്‍മു ജില്ലയിലെത്തി വള്ളിക്കാവ് അമൃതാനന്ദമയീ മഠത്തില്‍ സന്ദര്‍ശനം നടത്തി. രാവിലെ 9:46 നാണ് രാഷ്ട്രപതി  അമൃതപുരിയിലെത്തിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കൊപ്പം ഉണ്ടായിരുന്നു.  ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍, എ ഡി എം ബീനാ റാണി, സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥ സംഘം സന്നിഹിതരായിരുന്നു.

തുടര്‍ന്ന് രാഷ്ട്രപതി അമൃതാനന്ദമയുമായി കൂടിക്കാഴ്ച നടത്തി. അതിനുശേഷം ആശ്രമത്തിലുണ്ടായിരുന്ന മെക്‌സിക്കന്‍ പാര്‍ലമെന്റ് അംഗങ്ങളുമായി രാഷ്ട്രപതി  അഞ്ച് മിനുറ്റോളം അനൗപചാരിക കൂടിക്കാഴ്ചയും നടത്തി. മഠം നടത്തുന്ന സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡ് രാഷ്ട്രപതി നോക്കിക്കണ്ടു. അരമണിക്കൂറോളം നീണ്ട സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഷ്ട്രപതി 10:22 ന് അമൃതപുരിയില്‍ നിന്ന് മടങ്ങി. ഡി ഐ ജി നിശാന്തിനിയുടെ നേതൃത്വത്തിലാണ്  സുരക്ഷയൊരുക്കിയിരുന്നത്.
.
(പി.ആര്‍.കെ നമ്പര്‍ 782/2023)

date