Skip to main content

സംസ്ഥാന പിന്നാക്ക വിഭാഗം കമ്മീഷൻ സിറ്റിംഗ്

സംസ്ഥാന പിന്നാക്ക വിഭാഗം കമ്മീഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലെ കമ്മീഷന്റെ കോർട്ട് ഹാളിൽ 22ന് രാവിലെ 11ന് സിറ്റിംഗ് നടത്തും. സംസ്ഥാന ഒ.ബി.സി. പട്ടികയിൽ ഇനം 32-പരിഷ്‌കരിക്കുന്നത്കന്നടിയാൻ സമുദായത്തിനു ഒ.ബി.സിക്രീമിലെയർ സർട്ടിഫിക്കറ്റുകൾ ലഭ്യമാകുന്നില്ലെന്ന പരാതിഎസ്.ഐ.യു.സി വിഭാഗത്തെ ഒ.ബി.സിയിൽ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച നിവേദനം എന്നിവ പരിഗണിക്കും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്. ജി. ശശിധരൻ, അംഗങ്ങളായ ഡോ. എ.വി. ജോർജ്ജ്സുബൈദാ ഇസ്ഹാക്ക്കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.

പി.എൻ.എക്സ്. 1331/2023

date