Skip to main content

ഓണം ബക്രീദ് ഹാന്റലൂം എക്‌സ്‌പോ ഉദ്ഘാടനം ഇന്ന്

സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ട്രറ്റ്, ജില്ലാ വ്യവസായ കേന്ദ്രം,കൈത്തറി വികസനസമിതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണം ബക്രീദ് ഹാന്റലൂം എക്‌സ്‌പോയുടെ ഉദ്ഘാടനം ഇന്ന് (05-08-2018) വൈകുന്നേരം 4 മണിക്ക്  തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിക്കും.  കോംട്രസ്റ്റിന് സമീപം തൈക്കാട്ട് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. ഈ മാസം 2 ന് ആരംഭിച്ച മേള 23 ന് അവസാനിക്കും. രാവിലെ 9 മണി മുതല്‍ രാത്രി 8വരെയാണ് പ്രദര്‍ശനവും വില്‍പനയും നടക്കുക.     

date