Skip to main content

മെഡിക്കല്‍ എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം ധനസഹായ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

 

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക്  മെഡിക്കല്‍/എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിനുള്ള ധനസഹായ പദ്ധതി അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ംംം.യരററ.സലൃമഹമ.ഴീ്.ശി, ംംം.ലഴൃമി്വേ.ഴീ്.ശി  ലും ലഭിക്കും. വിവിധ കാരണങ്ങളാല്‍ ഇ-ഗ്രാന്റ്‌സ് മുഖേന റിവേര്‍ട്ട് ചെയ്ത അപേക്ഷകളിലെ ന്യുനത പരിഹരിക്കാന്‍ മാര്‍ച്ച് 25 ന് വൈകിട്ട് നാല് വരെ സാധിക്കും. മെയിന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ആദ്യഘട്ടത്തില്‍ അനുവദിച്ച് തുക മാര്‍ച്ച് 31 നകം ബാങ്ക് അക്കൗണ്ട് മുഖേന വിതരണം ചെയ്യും. ശേഷിക്കുന്ന തുക എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ച് പത്ത് ദിവസത്തിനകം ഹാള്‍ ടിക്കറ്റ്, റിസള്‍ട്ട് എന്നിവ ഇ-ഗ്രാന്റ്‌സില്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് മേഖലല ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു  ഫോണ്‍ - 0491 2505663

date