Skip to main content

നിയമ സഹായം വീട്ടുപടിക്കല്‍: മൊബൈല്‍ അദാലത്ത് 28 മുതല്‍

 

സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നിയമ സഹായം വീട്ടുപടിക്കല്‍ എത്തിക്കുകയെന്ന് ലക്ഷ്യത്തോടെ മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 23 വരെ മൊബൈല്‍ അദാലത്ത് സംഘടിപ്പിക്കുന്നു. മൊബൈല്‍ അദാലത്തില്‍ എല്ലാ പഞ്ചായത്തുകളിലും സഞ്ചരിക്കുന്ന കോടതി എത്തും. അദാലത്തില്‍ സ്വത്ത് തര്‍ക്കം, കുടുംബപ്രശ്‌നങ്ങള്‍, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്തത് സംബന്ധിച്ച പരാതികള്‍, ബാങ്കുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ തീര്‍പ്പാക്കും. ഫോണ്‍- ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി പാലക്കാട്- 9188524181, താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികള്‍ മണ്ണാര്‍ക്കാട്-9188524182, ഒറ്റപ്പാലം-9188524183, ആലത്തൂര്‍-9188524184, ചിറ്റൂര്‍- 9188524185

date