Skip to main content

അറിയിപ്പുകൾ

ക്യാമ്പ് സിറ്റിംഗ് നടത്തുന്നു

കേരള ലോകയുക്ത മാർച്ച് 23, 24 തിയ്യതികളിൽ കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ ക്യാമ്പ് സിറ്റിംഗ് നടത്തുന്നു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവർ നടത്തുന്ന സിറ്റിങ്ങിൽ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികൾ സ്വീകരിക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു. മാർച്ച്‌ 21 ന് കണ്ണൂരും 22 ന് തലശ്ശേരിയിലും ക്യാമ്പ് സിറ്റിംഗ് ഉണ്ടായിരിക്കും.

 

ക്വട്ടേഷനുകൾ ക്ഷണിച്ചു 

കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ തോണിക്കടവ് ടൂറിസം സൈറ്റിൽ ഫൈബർ ചെയർ(10എണ്ണം) സ്റ്റീൽ ടേബിൾ(1 എണ്ണം) എന്നീ  ഫർണീച്ചറുകൾ സപ്ലൈ ചെയ്യുന്നതിന് താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ക്വട്ടേഷനുകൾ മാർച്ച് 28 ന് വൈകുന്നേരം 3 മണി വരെ കെ.വൈ.ഐ.പി ഡിവിഷൻ പേരാമ്പ്ര എക്സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസിൽ സ്വീകരിക്കുന്നതാണ്. അന്നേദിവസം വൈകുന്നേരം നാലുമണിക്ക് ക്വട്ടേഷനുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക്: 0496 2610249

 

ക്വട്ടേഷനുകൾ ക്ഷണിച്ചു  

കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ തോണിക്കടവ് കരിയാത്തൻപാറ ടൂറിസം കേന്ദ്രത്തിലെ തോണിക്കടവ് ടൂറിസം സൈറ്റിൽ, കാർബൺ സ്റ്റീലിൽ നിർമ്മിച്ച തെർമൽ ഇൻസുലേഷനും അലൂമിനിയം കോട്ടിങ്ങോടും കൂടിയ, ഒരേ സമയം15 കി.ഗ്രാം വേസ്റ്റ് ഡിസ്പോസ് ചെയ്യാൻ സാധിക്കുന്ന, 2 വർഷം വാറണ്ടിയോട് കൂടിയ ഇൻസിനേറ്റർ സ്ഥാപിക്കുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും മുദ്രവെച്ച കവറുകളിൽ മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ മാർച്ച് 22 ന് വൈകുന്നേരം 3 മണി വരെ കെ.വൈ.ഐ.പി ഡിവിഷൻ പേരാമ്പ്ര എക്സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസിൽ സ്വീകരിക്കും. അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് ക്വട്ടേഷൻ തുറക്കും. പൊതുമരാമത്ത് ഇറിഗേഷൻ വകുപ്പിലെ എല്ലാ ലേല/ക്വട്ടേഷൻ നിബന്ധനകളും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0496 2610249

date