Skip to main content

മുച്ചക്ര വാഹനത്തിനുള്ള അപേക്ഷ തീയതി നീട്ടി

        കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധിയിലെ ഭിന്നശേഷിക്കാരായ അംഗങ്ങൾക്ക് മുച്ചക്ര വാഹനം സൗജന്യമായി വിതരണം ചെയ്യുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 23 വരെ ദീർഘിപ്പിച്ചിരിക്കുന്നു. അപേക്ഷകർ 2022 ജനുവരി 1 മുമ്പായി അംഗത്വം നേടുകയും നിലവിൽ സജീവ അംഗത്വം ഉള്ളവരും 18നും 60നും മദ്ധ്യേ പ്രായമുള്ള നാൽപ്പതോ അതിലധികമോ ശതമാനം വൈകല്യമുള്ളവരും കഴിഞ്ഞ 7 വർഷത്തിനുള്ളിൽ സർക്കാരിൽ നിന്ന് (തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വികലാംഗ ക്ഷേമ കോർപ്പറേഷൻ, മറ്റ് സർക്കാർ ഏജൻസികൾ) മുച്ചക്ര വാഹനം കൈപ്പറ്റിയിട്ടില്ലാത്തവരും ഭിന്നശേഷിയുള്ള അവസരത്തിൽ നേടിയ ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ ലേണേഴ്സ് ലൈസൻസ് ഉള്ളവരുമായിരിക്കണം. അപേക്ഷഫോറം ജില്ലാ ഭാഗ്യക്കുറി ഓഫീസിൽ നിന്നും കൈപ്പറ്റേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2325582, 8330010855.

പി.എൻ.എക്‌സ്. 1357/2023

date