Skip to main content

പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ കേസെടുത്തു

        തിരുവനന്തപുരം ജില്ലയിൽ പാലോട് ഇടിഞ്ഞാർ വെങ്കിട്ടമൂട് സ്വദേശിയും ആദിവാസിയുമായ അനീഷ് എന്ന യുവാവിനെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം മർദ്ദിക്കുകയും ജാതി വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തെന്ന മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തി 7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നെടുമങ്ങാട് ഡി.വൈ.എസ്.പിക്ക് പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ നിർദേശം നൽകി.

പി.എൻ.എക്‌സ്. 1358/2023

date