Skip to main content

ഓമല്ലൂര്‍ വയല്‍ വാണിഭം:  വളര്‍ത്തുനായ്ക്കളുടെ മത്സര പ്രദര്‍ശനം മാര്‍ച്ച് 18ന്

      ഓമല്ലൂര്‍ വയല്‍ വാണിഭത്തിന്റെ ഭാഗമായുള്ള ഡോഗ് ഷോ മാര്‍ച്ച് 18ന് വൈകുന്നേരം നാലു മുതല്‍ ഓമല്ലൂര്‍ മീന്‍ മാര്‍ക്കറ്റിന് സമീപം നടക്കും. വളര്‍ത്തുനായ്ക്കളുടെ മത്സര പ്രദര്‍ശനവും ഉണ്ടാവും. മികച്ച വളര്‍ത്തുനായ്ക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും. തുടര്‍ന്ന് ഓമല്ലൂര്‍ പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന പരിപാടികള്‍.
രാത്രി ഏഴു മുതല്‍ ഡാന്‍സ് ഫ്യൂഷന്‍. മാര്‍ച്ച് 19ന്  വൈകുന്നേരം അഞ്ചിന് ജോസ് നഴ്‌സറിയുടെ സമീപത്ത് നിന്നും വെളിനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയെയും, ശ്രീരാമസ്വാമി ക്ഷേത്ര ഭാരവാഹികളെയും പൗര പ്രമുഖരെയും സ്വീകരിച്ച് ആനയിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍ മുഖ്യപ്രഭാഷണം നടത്തും. രാത്രി എട്ടു മുതല്‍ നാടന്‍ പാട്ട് കലാകാരന്മാരായ മണിത്താമര, സുനില്‍ വിശ്വം എന്നിവര്‍ നയിക്കുന്ന നാടന്‍ പാട്ട്, പാട്ടുകളം.
വെള്ളിയാഴ്ച കവിയരങ്ങ് കവി ഗിരീഷ് പുലിയൂര്‍ ഉദ്ഘാടനം ചെയ്തു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോ. വിളക്കുടി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഓമല്ലൂര്‍ മഹാദേവന്‍, ഓമല്ലൂര്‍ രാമകൃഷ്ണദാസ്, മിഥുന്‍ മധു എന്നിവര്‍ നയിക്കുന്ന മ്യൂസിക്കല്‍ ഫ്യൂഷനും തിരുവിതാംകൂര്‍ ഹാസ്യകല അവതരിപ്പിക്കുന്ന കോമഡി മാജിക്‌ഷോയും നടന്നു.   

date