Post Category
ജോലി ഒഴിവ്
കോട്ടയം ജില്ലയിലെ ഒരു മാനേജ്‌മെന്റ് സ്ഥാപനത്തിലേക്ക് എച്ച്.എസ്.എസ്.ടി ഹിന്ദി തസ്തികയില്‍ കാഴ്ച വൈകല്യമുള്ളവര്‍ക്കായി സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. യോഗ്യത എം.എ ഹിന്ദി, ബി.എഡ്, സെറ്റ് അല്ലെങ്കില്‍ തത്തുല്യം. ശമ്പള സ്‌കെയില്‍ 55200-1,15,300. പ്രായം 2023 ജനുവരി ഒന്നിനു 40 വയസ് കവിയരുത്. നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി വിദ്യാഭ്യാസ യോഗ്യത, ഭിന്നശേഷിത്വം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ മൂന്നിനു മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍ ഒ സി ഹാജരാക്കണം.
date
- Log in to post comments