Skip to main content

വനിതാ കമ്മീഷൻ സിറ്റിംഗ് : ആറ് പരാതികൾ തീർപ്പാക്കി

വനിതാ കമ്മീഷൻ സിറ്റിംഗ് : ആറ് പരാതികൾ തീർപ്പാക്കി 

വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവിയുടെ നേതൃത്വത്തിൽ കോഴിക്കോട് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിൽ ആകെ 50 പരാതികൾ പരിഗണിച്ചു. ആറ് പരാതികൾ തീർപ്പാക്കി. 37 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. 3 പരാതികൾ ലീഗൽ സർവീസ് അതോറിറ്റിക്ക് അയച്ചു. ഒരു കേസ് ജാഗ്രതാ സമിതിക്ക് കൈമാറി. ഗാർഹിക പീഢനം, ജോലി സ്ഥലത്തുള്ള വിഷയങ്ങൾ തുടങ്ങിയ പരാതികളാണ് കമ്മീഷന്റെ മുൻപിൽ വന്നതിൽ കൂടുതലും.

സിറ്റിംഗിനുശേഷം കമ്മീഷൻ ജില്ലാ കലക്ടറുമായി കൂടിക്കാഴ്ച്ച നടത്തി. ജില്ലയിൽ തൊഴിലിടങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പരാതി പരിഹാര സംവിധാനം രൂപീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കലക്ടറോട് കമ്മിഷൻ അഭ്യർത്ഥിച്ചു.  
അവ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടതായി പി സതീദേവി പറഞ്ഞു. കൗൺസിലർമാർ, വനിതാ സെൽ എ എസ് ഐ, തുടങ്ങിയവർ പങ്കെടുത്തു.

date