Skip to main content

ഭൂമി തരംമാറ്റല്‍ : ചതിക്കുഴികളില്‍പ്പെടരുതെന്ന് കളക്ടര്‍

നെല്‍ വയല്‍ തണ്ണീര്‍ത്തട നിയമപ്രകാരമുള്ള ഭൂമി തരംമാറ്റല്‍ അപേക്ഷകള്‍ പൊതുജനങ്ങള്‍ ഓണ്‍ലൈന്‍ ആയി സ്വയം ചെയ്യുകയോ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. ഏജന്‍സികളെയോ ഇടനിലക്കാരെയോ സമീപിച്ച് ചതിക്കുഴികളില്‍പ്പെടെരുത്. തട്ടിപ്പുകളില്‍ വീഴാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം. നെല്‍വയലുകളും പാടശേഖരങ്ങളും സംരക്ഷിക്കുവാനും ഭൂമിയുടെ തരം മാറ്റങ്ങള്‍ക്കുമായി 2008 മുതല്‍ നടക്കി വരുന്നതാണ് കേരള നെല്‍ വയല്‍ തണ്ണീര്‍ത്തട നിയമം. തികച്ചും സുതാര്യവും വളരെ എളുപ്പത്തില്‍ പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമാണ് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. പരാതികളുടെ പുരോഗതി ഓണ്‍ലൈന്‍ ആയിത്തന്നെ അറിയുന്നതിനും സാധിക്കും .ഈ സൗകര്യങ്ങള്‍ ജനങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു

date