Skip to main content

എലിക്കുളം കൃഷിഭവൻ ഉദ്ഘാടനം മാർച്ച് 28ന്

കോട്ടയം: എലിക്കുളം ഗ്രാമപഞ്ചായത്തിൽ പുതിയതായി നിർമിച്ച കൃഷിഭവന്റെ ഉദ്ഘാടനം മാർച്ച് 28ന് രാവിലെ 11ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്് മന്ത്രി പി. പ്രസാദ് നിർവഹിക്കും.  പഞ്ചായത്ത് എട്ടാം വാർഡിൽ പനമറ്റത്ത് പഴയ കൃഷി ഭവനോട് ചേർന്നാണ് പുതിയ കെട്ടിടം നിർമിച്ചത്. 550 ചതുരശ്ര അടിയുള്ള കെട്ടിടം 15 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമിച്ചത്. ഉദ്യോഗസ്ഥർക്കായുള്ള ക്യാബിനുകൾ, കർഷകർക്ക് വിശ്രമിക്കാനുള്ള സൗകര്യം, പഠന ക്ലാസുകളും ചെറുയോഗങ്ങളും സംഘടിപ്പിക്കാനായുള്ള ഹാൾ, നടീൽ വസ്തുക്കൾ സൂക്ഷിക്കുന്നതിനുള്ള ഗ്രീൻ ഹൗസ്, ശുചിമുറി എന്നീ സൗകര്യങ്ങൾ കെട്ടിടത്തിലുണ്ട്. ഗ്രാമപഞ്ചായത്ത് ഓഫീസും കൃഷി ഓഫീസും തമ്മിൽ മൂന്നു കിലോമീറ്ററോളം അകലമുള്ളതിനാൽ കർഷകരുടെ യാത്രാ സൗകര്യം പരിഗണിച്ച് കൂരാലിയിലെ പഞ്ചായത്തോഫീസിനോടനുബന്ധിച്ച് ഫാർമേഴ്സ് ഫെസിലിറ്റേഷൻ സെന്റർ സജ്ജീകരിച്ചിട്ടുണ്ട്. ചൊവ്വ, വെള്ളി ദിവസങ്ങളിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനവും ഇവിടെ ലഭ്യമാക്കും.

date