Skip to main content

ബേപ്പൂരിലെ ഹയർസെക്കണ്ടറി വിദ്യാലയങ്ങൾ സ്ത്രീ സൗഹൃദമാകുന്നു   

 

ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ എല്ലാ ഗവണ്‍മെന്റ് എയ്ഡഡ് ഹയര്‍സെക്കണ്ടറി വിദ്യാലയങ്ങളും സ്ത്രീ സൗഹൃദ വിദ്യാലയങ്ങളാകും. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ബേപ്പൂര്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന 'ഇടം' പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ വിശ്രമസൗകര്യവും വൃത്തിയുള്ള മൂത്രപ്പുരയും നിർമ്മിക്കുന്നു. 

ശാരീരികവും മാനസികവുമായ ആരോഗ്യ പരിപാലനവും മാനസിക ഉല്ലാസവും ലക്ഷ്യമിട്ടാണ് 'ഇടം'പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളിൽ വിശ്രമ കേന്ദ്രം ഒരുക്കുന്നത്. 

ഇതിനായി കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോര്‍പ്പറേഷന്റെ രണ്ട് സാമ്പത്തിക വർഷങ്ങളിലെ ലാഭത്തിന് അനുസൃതമായി സി.എസ്.ആര്‍ തുകയായ 88 ലക്ഷം രൂപയ്ക്കുള്ള ഒന്‍പത് പ്രവൃത്തികള്‍ ഏറ്റെടുത്തു നടത്തുന്നതിന് ഉത്തരവായി. 

ബേപ്പൂര്‍ ജി.എച്ച്.എസ്.എസ്, ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍സെക്കണ്ടറി സ്‌കൂള്‍, രാമനാട്ടുകര സേവാമന്ദിര്‍ പോസ്റ്റ് ബേസിക് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ചെറുവണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍, ഫറോക്ക് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, കാലിക്കറ്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഫോര്‍ ഹാന്‍ഡികാപ്ഡ് കൊളത്തറ, ഫറോക്ക് മുനിസിപ്പാലിറ്റി ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലാണ് സ്ത്രീ സൗഹൃദ വിശ്രമസൗകര്യവും വൃത്തിയുള്ള മൂത്രപ്പുരയും നിര്‍മ്മിക്കുന്നതിന് ഉത്തരവായത്.

മികച്ച ശുചിമുറി സൗകര്യത്തിനൊപ്പം, കിടക്കകളോടു കൂടിയ കട്ടില്‍, കസേരകള്‍, നാപ്കിന്‍ വെന്‍ഡിങ് യന്ത്രം, വാട്ടര്‍ പ്യൂരിഫയര്‍ തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഒരുക്കും.

date