Skip to main content
തലക്കുളത്തൂർ സി എച്ച് സി കായകല്പ പുരസ്കാരം ഏറ്റുവാങ്ങി

തലക്കുളത്തൂർ സി എച്ച് സി കായകല്പ പുരസ്കാരം ഏറ്റുവാങ്ങി

 

തലക്കുളത്തൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ  പ്രവർത്തന മികവിന് സംസ്ഥാന തലത്തിൽ ലഭിച്ച കായകല്പ പുരസ്കാരം ഏറ്റുവാങ്ങി. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ നൽകുന്നതാണ് കായകല്‍പ്പ പുരസ്‌കാരം.

ആരോഗ്യ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജിൽ നിന്നും ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനിൽകുമാർ, തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി പ്രമീള, മെഡിക്കൽ ഓഫീസർ ബേബി പ്രീത, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.സർജാസ്, ആരോഗ്യ പ്രവർത്തകർ എന്നിവർ ചേർന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.

date