Skip to main content

സാ​ഗി പദ്ധതി: കായണ്ണ ​പഞ്ചായത്തിന്റെ വില്ലേജ് ഡെവലപ്മെന്റ് പ്ലാൻ അം​ഗീകരിച്ചു

 

കായണ്ണ ​ഗ്രാമപഞ്ചായത്തിന്റെ വില്ലേജ് ഡെവലപ്മെന്റ് പ്ലാനിന് അന്തിമ അം​ഗീകാരമായി. എളമരം കരീം എം.പിയുടെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിലാണ് പ്ലാൻ അം​ഗീകരിച്ചത്. സൻസദ് ആദർശ് ​ഗ്രാമ യോജന (സാ​ഗി) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കായണ്ണയെ എം.പി ദത്തെടുത്തത്.

എസ്.സി/എസ്.ടി കോളനികളുടെ നവീകരണം, മുത്താച്ചിപാറ ടൂറിസം പദ്ധതി, പൊതു ശൗചാലയങ്ങളുടെ നിർമ്മാണം, പഞ്ചായത്തിന്റെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പദ്ധതികൾ, നീന്തൽ, യോ​ഗ പരിശീലനം ഉൾപ്പെടെ വിവിധങ്ങളായ 57 പദ്ധതികളാണ് പ്ലാനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 

യോ​ഗത്തിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യപ്രഭാഷണം നടത്തി. എ.ഡി.എം സി മുഹമ്മദ് റഫീഖ് വിഷയാവതരണം നടത്തി.  കായണ്ണ ​ഗ്രാമപഞ്ചായത്തിന്റെ  വില്ലേജ് ഡെവലപ്മെന്റ് പ്ലാൻ പി.എ.യു കോഴിക്കോട് പ്രോജക്ട് ഡയറക്ടർ കെ.കെ വിമൽരാജ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി, സെക്രട്ടറി കെ.ടി മനോജ് കുമാർ, ഡബ്ല്യൂ.ഡി അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ ഒ ശ്രീകല തുടങ്ങിയവർ സംസാരിച്ചു. ജനപ്രതിനിധികൾ, നിർവഹകണണ ഉദ്യോ​ഗസ്ഥർ എന്നിവർ പങ്കെടുത്തു.

date