Skip to main content

കിറ്റ്‌സില്‍ എം.ബി.എ. (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്‌സിന് അപേക്ഷിക്കാം

 

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സില്‍ എം.ബി.എ. (ട്രാവല്‍ ആന്റ് ടൂറിസം) 2023-25 ബാച്ചിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടു കൂടിയ ഡിഗ്രിയും, കെമാറ്റ്/സിമാറ്റ്, ക്യാറ്റ് (KMAT/CMAT,CAT ) യോഗ്യതയും ഉള്ളവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും www.kittsedu.org വഴി അപേക്ഷിക്കാം.  കേരള സര്‍വ്വകലാശാലയുടേയും, എ.ഐ.സി.റ്റി.ഇ.യുടേയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സില്‍, ട്രാവല്‍, ടൂര്‍ ഓപ്പറേഷന്‍, ഹോസ്പിറ്റാലിറ്റി, എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളില്‍ സ്‌പെഷ്യലൈസേഷനും ജര്‍മ്മന്‍, ഫ്രഞ്ച് ഭാഷകള്‍ പഠിക്കാനും അവസരമുണ്ട്. വിജയികളാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലേസ്‌മെന്റ് അസിസ്റ്റന്റ്‌സ് നല്‍കുന്നു. - എസ്.സി/എസ്.ടി  100 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kittsedu.org. 9446529467/ 9847273135/ 0471-2327707 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. .

date