Skip to main content

പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ കേസെടുത്തു

പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിൽ ഉൾപ്പെട്ട മെഡിക്കൽ വിദ്യാർഥികളുടെ ഫീസ് സർക്കാർ നൽകാത്തതിനാൽ പഠനം പ്രതിസന്ധിയിലാണെന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മൂന്നു ദിവസത്തിനുള്ളിൽ ഇതിൽ റിപ്പോർട്ട് ലഭ്യമാക്കാൻ പട്ടികജാതി വികസന വകുപ്പ് ഡയറക്ടർക്കും പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർക്കും കമ്മീഷൻ നിർദേശം നൽകി.

പി.എൻ.എക്‌സ്. 1507/2023

date