Skip to main content

കൊട്ടാരക്കര നഗര സഭയില്‍ ഡിജിറ്റല്‍ സര്‍വേയ്ക്ക് തുടക്കമായി

കൊട്ടാരക്കര നഗരസഭ ഡിജിറ്റല്‍ സര്‍വേയ്ക്ക് തുടക്കം കുറിച്ചു. നഗരസഭയുടെ മുഴുവന്‍ ആസ്തികളും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണിത്. നഗരസഭാ ചെയര്‍മാന്‍ എസ് ആര്‍ രമേശ് സര്‍വേ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ വനജാ രാജീവ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഫൈസല്‍ ബഷീര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ ഉണ്ണി കൃഷ്ണ മേനോന്‍, കൗണ്‍സിലര്‍മാരായ കണ്ണാട്ട് രവി, വി ഫിലിപ്പ്, ജോളി പി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

date