Skip to main content

സുരക്ഷ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

 ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലെ വനിതാ ക്ഷേമ ഓഫീസര്‍മാരെ ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളിലെയും എം.സി.എഫ്, മിനി എം.സി.എഫ്, ആര്‍.ആര്‍.എഫ് കേന്ദ്രങ്ങളുടെ സുരക്ഷ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചു. ഖരമാലിന്യ പരിപാലന സംവിധാനങ്ങളുടെ നടത്തിപ്പ് സമയബന്ധിതമായും കൃത്യമായും നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും, ജില്ലയിലെ 23 പഞ്ചായത്തുകളിലെയും മൂന്ന് നഗരസഭകളിലെയും എം.സി.എഫ്, ആര്‍.ആര്‍.എഫ്, മിനി എം.സി.എഫ് എന്നീ സംവിധാനങ്ങളും നോഡല്‍ ഓഫീസര്‍മാര്‍ കൃത്യമായി മോണിറ്റര്‍ ചെയ്യും.

കല്‍പ്പറ്റ നഗരസഭ, മേപ്പാടി, വൈത്തിരി, മുട്ടില്‍, വെങ്ങപ്പള്ളി, പൊഴുതന, തരിയോട് എന്നീ ഗ്രാമ പഞ്ചായത്തുകളുടെയും ചുമതല കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വനിതാ ക്ഷേമ ഓഫീസര്‍ എന്‍.പി ഷനോജാണ് നോഡല്‍ ഓഫീസര്‍. മാനന്തവാടി നഗരസഭ, എടവക, തവി ഞ്ഞാല്‍, തിരുനെല്ലി, തൊണ്ടര്‍നാട്, വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നീ ഗ്രാമ പഞ്ചായത്തുകളുടെയും നോഡല്‍ ഓഫീസര്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വനിതാ ക്ഷേമ ഓഫീസര്‍ എന്‍.വി. രോഷ്‌നിയും കണിയാമ്പറ്റ, മുള്ളന്‍കൊല്ലി, പനമരം, പൂതാടി, പുല്‍പ്പള്ളി, കോട്ടത്തറ എന്നീ ഗ്രാമ പഞ്ചായത്തുകളുടെയും നോഡല്‍ ഓഫീസര്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് വനിതാ ക്ഷേമ ഓഫീസര്‍ ടി.യു. പ്രിന്‍സും സുല്‍ത്താന്‍ ബത്തേരി നഗരസഭ, അമ്പലവയല്‍, മീനങ്ങാടി, നെന്മേനി, നൂല്‍പ്പുഴ, മുപ്പനാട് എന്നീ ഗ്രാമ പഞ്ചായ ത്തുകളുടെ നോഡല്‍ ഓഫീസര്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വനിതാ ക്ഷേമ ഓഫീസര്‍ ജി.കെ. ഗ്രീഷ്മയുമാണ്.

ഹരിത കര്‍മസേന അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങളില്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ കൃത്യമായ വ്യക്തി സുരക്ഷാ ഉപാധികള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. അഗ്‌നി സുരക്ഷാ ഉപാധികള്‍ മോണിറ്റര്‍ ചെയ്ത് ജില്ലാ ശുചിത്വമിഷന് റിപ്പോര്‍ട്ട് ചെയ്യുകയും, സുരക്ഷ നോഡല്‍ ഓഫീസര്‍മാര്‍ ഫീല്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യും.

date