Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 28-03-2023

ഫാഷൻ ഡിസൈനിങ്ങിൽ ബിരുദം

അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്ററും രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്മെന്റും നടത്തുന്ന മൂന്ന് വർഷത്തെ ബി വോക് ഡിഗ്രി ഇൻ ഫാഷൻ ഡിസൈൻ ആൻഡ് റീട്ടെയിൽ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ്ടു. താൽപര്യമുള്ളവർ അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്റർ, കിൻഫ്ര ടെക്സ്റ്റൈൽ സെന്റർ, നാടുകാണി, പളളിവയൽ പി ഒ, തളിപ്പറമ്പ 670142 എന്ന വിലാസത്തിൽ ബന്ധപ്പെടുക.  ഫോൺ: 0460 2226110, 8301030362.

പാരാലീഗൽ വളണ്ടിയർമാരെ തെഞ്ഞെടുക്കുന്നു

കണ്ണൂർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി പാരാ ലീഗൽ വളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നു. നിയമ സേവന സ്ഥാപനങ്ങളുടെ സൗജന്യ നിയമ സഹായം, നിയമ ബോധവത്കരണം, ബദൽ തർക്ക പരിഹാര മാർഗങ്ങൾ തുടങ്ങിയവ ജനങ്ങളിലെത്തിക്കുകയാണ് പാരാലീഗൽ വളണ്ടിയർമാരുടെ ചുമതലകൾ.  അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. അധ്യാപകർ, വിരമിച്ച ജീവനക്കാർ, അങ്കണവാടി പ്രവർത്തകർ, ഡോക്ടർമാർ, നിയമ വിദ്യാർഥികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, എൻ സി സി, എൻ എസ് എസ് വളണ്ടിയർമാർ തുടങ്ങിയവർക്ക് അപേക്ഷിക്കാം. തെഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനം നൽകും. സേവനത്തിന് ഓണറേറിയം നൽകുമെങ്കിലും വരുമാനമാർഗമായി സേവനത്തെ കാണരുത്.  അപേക്ഷാ ഫോറം തലശ്ശേരി ജില്ലാ കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ജില്ലാ നിയമ സേവന അതോറിറ്റിയിൽ ലഭിക്കും. അപേക്ഷകന്റെ ഫോട്ടോ സഹിതമുള്ള അപേക്ഷ ഏപ്രിൽ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്കകം ഓഫീസിൽ ലഭിക്കണം.
അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. നിലവിൽ ജില്ലയിൽ പ്രവർത്തിക്കുന്ന വളണ്ടിയർമാരിൽ തുടർന്ന് പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്ക് വീണ്ടും അപേക്ഷിക്കാം. അഭിമുഖത്തിൽ പങ്കെടുക്കുന്നതിനുമുമ്പ് അവർ നിലവിലെ തിരിച്ചറിയൽ കാർഡ് ഓഫീസിൽ തിരിച്ചേൽപ്പിക്കണം. ഫോൺ: 04902 344666.

വിചാരണ മാറ്റി

മാർച്ച് 29, 30, 31 തീയതികളിൽ കലക്ടറേറ്റിൽ നടത്താൻ നിശ്ചയിച്ചിരുന്ന പയ്യന്നൂർ, തളിപ്പറമ്പ് താലൂക്കുകളിലെ ദേവസ്വം പട്ടയകേസുകളുടെ വിചാരണ യഥാക്രമം ഏപ്രിൽ മൂന്ന്, നാല്, അഞ്ച് തീയതികളിലേക്ക് മാറ്റിയതായി ആർ ആർ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.

രജിസ്ട്രേഷൻ ക്യാമ്പ്

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ മാർച്ച് 30ന് രാവിലെ 10 മുതൽ ഉച്ച ഒരു മണി വരെ സ്വകാര്യസ്ഥാപനങ്ങളിലെ ജോലി ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനായി വൺ ടൈം രജിസ്ട്രേഷൻ നടത്തുന്നു. താൽപര്യമുള്ളവർ ആധാർ/ വോട്ടേഴ്സ് ഐ ഡി/ പാസ്പോർട്ട്/പാൻകാർഡ് എന്നിവയിലേതെങ്കിലും തിരിച്ചറിയൽ രേഖയും രജിസ്ട്രേഷൻ ഫീസായി 250 രൂപയും സഹിതം ഹാജരാകണം. ഉദ്യോഗാർഥികൾക്ക് സാധുതയുള്ള ഇമെയിൽ ഐഡിയും ഫോൺ നമ്പറും ഉണ്ടായിരിക്കണം. പ്രായപരിധി 50 വയസ്സിൽ കുറവ്. ഫോൺ: 0497 2707610, 6282942066.

തീയ്യതി നീട്ടി

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്ത തൊഴിലാളികൾക്ക് കുടിശ്ശിക ഒമ്പത് ശതമാനം പലിശ സഹിതം ഒടുക്കുന്നതിനുള്ള സമയപരിധി ഏപ്രിൽ 30 വരെ നീട്ടി. അഞ്ച് വർഷത്തിൽ കൂടുതൽ 10 വർഷം വരെയുള്ള കുടിശ്ശിക ഒടുക്കുന്നതിനായി അപേക്ഷ സമർപ്പിക്കുന്നവർക്ക് തൊഴിലുടമയുടെയും ട്രേഡ് യൂണിയൻ പ്രതിനിധികളുടെയും സാക്ഷ്യപത്രം ലഭ്യമാക്കിയതിനുശേഷം ബോർഡിന്റെ അനുമതിയോടെ കുടിശ്ശിക ഒടുക്കാൻ അവസരം നൽകും. എല്ലാ തൊഴിലാളികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.  ഫോൺ: 0497 2705197.  ഇ മെയിൽ: kmtknr@gmail.com.

എൽബിഎസിൽ കോഴ്‌സുകൾ

എൽ ബി എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജി കണ്ണൂർ മേഖലാ കേന്ദ്രത്തിൽ ഏപ്രിൽ മാസം തുടങ്ങുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ, സി പ്ലസ് പ്ലസ് പ്രോഗ്രാമിങ് എന്നിവയ്ക്ക് എസ് എസ് എൽ സിയാണ് യോഗ്യത.  പരീക്ഷ എഴുതിയ വിദ്യാർഥികൾക്കും അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വെബ് ഡിസൈൻ യൂസിങ് എച്ച് ടി എം എൽ ആന്റ് സി എസ് എസ് കോഴ്സിന് ഹൈസ്‌കൂൾ വിഭാഗം വിദ്യാർഥികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ www.lbscentre.kerala.gov.in/services/courses ൽ ലഭിക്കും.  ഫോൺ: 0497 2702812, 94476442691.

വാക് ഇൻ ഇന്റർവ്യൂ 30ന്

മുണ്ടേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടർ, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ എന്നിവരെ നിയമിക്കുന്നു.  താൽപര്യമുള്ളവർ മാർച്ച് 30ന് രാവിലെ 11 മണിക്ക് പ്രാഥമികാരോഗ്യ കേന്ദ്രം ഓഫീസിൽ നടക്കുന്ന ഇനറർവ്യൂവിന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

ക്വട്ടേഷൻ

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ ലേഡീസ് ഹോസ്റ്റൽ എ ബ്ലോക്കിലേക്ക് ഫ്രിഡ്ജ് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  ഏപ്രിൽ 10ന് രാവിലെ 11 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.  ഫോൺ: 0497 2780225.

ടെണ്ടർ

ജില്ലാ  ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ അധീനതയിലുള്ള വിവിധ ടൂറിസം സെന്ററുകൾ കരാർ അടിസ്ഥാനത്തിൽ ഏറ്റെടുത്ത് നടത്തുന്നതിന് ടെണ്ടർ ക്ഷണിച്ചു  ഏപ്രിൽ 11 ന് രാവിലെ 10.30 വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 9447564545/0497 2706336.

ടെണ്ടർ

മാസ്റ്റർ പ്ലാൻ കെട്ടിട നിർമ്മാണത്തിന്റെ ഭാഗമായ ജില്ലാ  ആശുപത്രിയിലെ പഴയ റോട്ടറി പേ വാർഡ് കെട്ടിടം പൊളിച്ചുമാറ്റുന്നതിന് ടെണ്ടർ ക്ഷണിച്ചു.  ഏപ്രിൽ മൂന്നിന് വൈകിട്ട് അഞ്ച് മണി വരെ ടെണ്ടർ സ്വീകരിക്കും.  

വൈദ്യുതി മുടങ്ങും

അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ ടൈഗർ മുക്ക്, വൻകുളത്ത് വയൽ, മർവ ടവർ, തെരു, അഞ്ചു ഫാബ്രിക്സ്, ഹെൽത്ത് സെന്റർ, കച്ചേരിപ്പാറ, ഹിൽ ടോപ്, ഇ എസ് ഐ, പി വി എൻ, ഗോവിന്ദൻ പീടിക എന്നീ ഭാഗങ്ങളിൽ മാർച്ച് 29 ബുധൻ  രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ കിഴുന്നപ്പള്ളി, കിഴുന്നപ്പാറ, എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ മാർച്ച് 29 ബുധൻ രാവിലെ 9.30 വൈകിട്ട് 5.30 വരെയും ഫാഷൻ ടെക്, ഇ എസ് ഐ, ആർ കെ ബേക്കറി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ ഉച്ചക്ക് ഒരു മണി വരെയും ആലിങ്കൽ, ഭഗവതി വില്ല, ജീസൺസ്, ബ്ലോക്ക്, കുറ്റിക്കകം ട്രാൻസ്‌ഫോർമറിന്റെ ബ്ലോക്ക് റോഡ് ഭാഗവും ഉച്ചക്ക്  12 മുതൽ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ കക്കരക്കുന്ന്, കമ്മ്യൂണിറ്റി ഹാൾ, വി മാൾ എന്നീ ഭാഗങ്ങളിൽ മാർച്ച് 29 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചെമ്പേരി  ഇലക്ട്രിക്കൽ സെക്ഷനിലെ ചളിമ്പറമ്പ, വിമൽ ജ്യോതി എഞ്ചിനീയറിങ് കോളേജ്, സുരഭി കോംപ്ലക്സ്  എന്നീ ഭാഗങ്ങളിൽ മാർച്ച് 29 ബുധൻ രാവിലെ ഒമ്പത്  മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
പയ്യാവൂർ ഇലക്ട്രിക്കൽ സെക്ഷനിലെ അലക്സ് നഗർ, തിരൂർ എന്നീ ഭാഗങ്ങളിൽ മാർച്ച് 29 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ കുറുവ റോഡ്, പടന്ന, നഴ്‌സറി പടന്ന, സുനാമി, കുറുവപ്പാലം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ മാർച്ച് 29 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

മാറ്റിവെച്ചു

മാർച്ച് 29ന് രാവിലെ 11 മണിക്ക് കണ്ണൂർ കലക്ടറേറ്റിൽ വിചാരണക്ക് വെച്ച കണ്ണൂർ താലൂക്കിലെ ദേവസ്വം പട്ടയ കേസുകൾ ഏപ്രിൽ പത്തിലേക്ക് മാറ്റിവെച്ചതായി ഡെപ്യൂട്ടി കലക്ടർ (എൽ.ആർ) അറിയിച്ചു.

date