Skip to main content

ക്വട്ടേഷന്‍  ക്ഷണിച്ചു

 സംസ്ഥാന സര്‍ക്കാരിന്റെ എന്റെ കേരളം പ്രദര്‍ശന-വിപണന മേള ആലപ്പുഴയുടെ ഭാഗമായി കണ്‍വീനര്‍ (ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ആലപ്പുഴ) ജില്ലയുടെ വിവിധ മണ്ഡലങ്ങളില്‍ പ്രദര്‍ശന വീഡിയോ പ്രദര്‍ശിപ്പിക്കുന്നതിനും നോട്ടീസുകള്‍/പ്രസിദ്ധീകരണങ്ങള്‍ വിതരണം ചെയ്യുന്നതിനും വീഡിയോ വാള്‍ ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷനുകള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കളക്ടറേറ്റ്, ആലപ്പുഴ എന്ന വിലാസത്തില്‍ ഏപ്രില്‍ മൂന്നിന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. അന്നേ ദിവസം വൈകിട്ട് ആറിന് തുറക്കും. ഫോണ്‍: 0477 2251349.

date