Skip to main content

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ  വാര്‍ഷിക പദ്ധതിയ്ക്ക് അംഗീകാരം; ജില്ലാ ആസൂത്രണ സമിതിയ്ക്ക് നേട്ടം

കോട്ടയം: തദേശ ഭരണ സ്ഥാപനങ്ങളുടെ 2023 - 24 വാര്‍ഷിക പദ്ധതി അംഗീകാരപ്രവര്‍ത്തനത്തില്‍ കോട്ടയം ജില്ലാ ആസൂത്രണ സമിതിയ്ക്ക് നേട്ടം. 59 ഗ്രാമപഞ്ചായത്തുകളും 11 ബ്ലോക്ക് പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും ഉള്‍പ്പെടെ 71 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇതുവരെ 2023 - 24 വാര്‍ഷിക പദ്ധതിയ്ക്ക് അംഗീകാരം നേടി. ഇതോടെ ഏറ്റവും കൂടുതല്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കിയ ജില്ലകളില്‍ ഒന്നായി കോട്ടയം. അയ്മനം, വെളിയന്നൂര്‍ ഗ്രാമപഞ്ചായത്തുകളാണ് ഏറ്റവുമാദ്യം അംഗീകാരം നേടിയത്.

വാര്‍ഷിക പദ്ധതി രൂപീകരണത്തില്‍ ജില്ലാ ആസൂത്രണ സമിതിയുടെയും ജില്ലാ പഞ്ചായത്തിന്റെയും പിന്തുണ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നല്‍കിയിരുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു പറഞ്ഞു.  സാമ്പത്തിക വര്‍ഷാരംഭത്തിന് മുന്‍പായി വാര്‍ഷിക പദ്ധതിയ്ക്ക് അംഗീകാരം ലഭിക്കുന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍വഹണത്തിന് കൂടുതല്‍ സമയം ലഭിക്കും

date