Skip to main content

ആസൂത്രണ സമിതി യോഗം നടന്നു

ജില്ലാ ആസൂത്രണ സമിതി യോഗം നടന്നു. ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ 2023- 24 വാർഷിക പദ്ധതികളുടെ അംഗീകാരം, 2022- 23 വാർഷിക പദ്ധതി അവലോകനം എന്നിവ നടത്തി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ലേബർ ബജറ്റ് ആൻഡ് ആക്ഷൻ പ്ലാൻ അംഗീകാരം, ജില്ലാ പദ്ധതി തയ്യാറാക്കൽ എന്നിവ നടന്നു.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പികെ ഡേവിസ് മാസ്റ്റർ അധ്യക്ഷൻ ആയിരുന്നു. പി. ബാലചന്ദ്രൻ എംഎൽഎ,  ഡെപ്യൂട്ടി കളക്ടർ പാർവതി ദേവി, ഡിപിസി സർക്കാർ നോമിനി എം എൻ സുധാകരൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ കെ ശ്രീലത, ജനകീയ ആസൂത്രണ ഫെസിലിറ്റേറ്റർ അനൂപ് കിഷോർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ, പഞ്ചായത്ത് പ്രസിഡണ്ടുമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

date