Skip to main content

ലിംഗ പദവിയും സ്ത്രീസമൂഹവും' തെരുവുനാടകം

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയായ സാംസ്കാരികയുടെ ഭാഗമായി അന്ധവിശ്വാസങ്ങളും അനാചാരങ്ങളും - ലിംഗപദവിയും സ്ത്രീസമൂഹവും എന്ന വിഷയത്തിൽ തെരുവ് നാടകം അവതരിപ്പിച്ചു. സ്ത്രീകൾ, ട്രാൻസ്ജെൻഡറുകൾ, മറ്റ് ലിംഗ ന്യൂനപക്ഷങ്ങൾ എന്നീ വിഭാഗങ്ങളുടെ വികസനത്തിനും ക്ഷേമത്തിനും ഊന്നൽ നൽകിയാണ് തെരുവുനാടകം അവതരിപ്പിച്ചത്.

മാടക്കത്തറ പഞ്ചായത്തിലെ താണിക്കുടം, പാണഞ്ചേരി പഞ്ചായത്തിലെ പട്ടിക്കാട്, നടത്തറ പഞ്ചായത്തിലെ പൂച്ചട്ടി എന്നിവിടങ്ങളിൽ നടന്ന പരിപാടികളിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ ആർ രവി ഉദ്ഘാടനം നിർവഹിച്ചു. പുത്തൂർ പഞ്ചായത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻറ് മിനി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ണുത്തി മഹാത്മ സ്ക്വയറിലും നാടകം അരങ്ങേറി. മണ്ണുത്തിയിൽ നടന്ന സമാപനപരിപാടിയിൽ തൃശൂർ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലത ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ സാമൂഹ്യപ്രവർത്തകരായ സി സുജാത, മഞ്ജു പുത്തൻകാട്, സുമ അശോക് എന്നിവർ പങ്കെടുത്തു.

date