Skip to main content
ഫോട്ടോ അടിക്കുറിപ്പ്: ബാസ്‌കറ്റ് ബോള്‍ - തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ബാസ്‌കറ്റ് ബോള്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പില്‍ കുട്ടികള്‍ക്കുള്ള മെഡല്‍ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. ബിനോയി നിര്‍വഹിക്കുന്നു.

ബാസ്‌കറ്റ് ബോള്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി നടത്തിയ ബാസ്‌കറ്റ് ബോള്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. ബാസ്‌കറ്റ് ബോളിന്റെ ഇറ്റില്ലം  എന്നറിയപ്പെടുന്ന കുറിയന്നൂരിന്റെ  ചരിത്രത്തില്‍ ആദ്യമായാണ് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ബാസ്‌ക്കറ്റ്ബോള്‍ കോച്ചിംഗ് ക്യാമ്പ് നടന്നത്. പത്തനംതിട്ട ജില്ലാ ബാസ്‌ക്കറ്റ്ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.തോട്ടപ്പുഴശേരി ഗ്രാമ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍  ഉള്‍പ്പെടുത്തിയാണ് ക്യാമ്പ് നടത്തിയത്. 24 ദിവസം നീണ്ടു നിന്ന ക്യാമ്പിന്റെ സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. ബിനോയിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. വൈസ് പ്രസിഡന്റ് ഷെറിന്‍ റോയ്, ജില്ലാ ബാസ്‌ക്കറ്റ്ബോള്‍  അസോസിയേഷന്റെ രക്ഷാധികാരി വി.ടി. തോമസ്, പ്രസിഡന്റ് ഫിലിപ്പ് സക്കറിയ, ലെസ്ലി ഫിലിപ്പ്, ബാബു പഴയയിടത്തില്‍,  ജോസഫ് തോമസ്, കോച്ച് രാജു എബ്രഹാം, അഡ്വെന്‍ ജോണ്‍ ജോസഫ്, മെമ്പര്‍മാരായ കെ. പ്രതീഷ്, പഞ്ചായത്തിന്റെ സ്റ്റാഫ് പ്രദീപ്, യൂത്ത് കോ- ഓര്‍ഡിനേറ്റര്‍ ഡാലി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു. കുട്ടികള്‍ക്കായി പഞ്ചായത്തിന്റെ വകയായി സര്‍ട്ടിഫിക്കറ്റ്, മെഡല്‍, യൂണിഫോം എന്നിവ വിതരണം ചെയ്തു.
     (പിഎന്‍പി 979/23)
 

date