Skip to main content
ഫോട്ടോ അടിക്കുറിപ്പ്: എഴുമറ്റൂര്‍ സെമിനാര്‍ - എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ നടത്തിയ ജെന്‍ഡര്‍ പദവി പഠനത്തിന്റെ സെമിനാര്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

ജെന്‍ഡര്‍ പദവി പഠനം സെമിനാര്‍ സംഘടിപ്പിച്ചു

എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ നടത്തിയ ജെന്‍ഡര്‍ പദവി പഠനത്തിന്റെ സെമിനാര്‍ എഴുമറ്റൂര്‍ എസ് എന്‍ ഡി പി ഹാളില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തദ്ദേശഭരണ സ്ഥാപന പ്രദേശത്ത് നടന്നുവരുന്ന ജെന്‍ഡര്‍ പദവി പഠന പ്രവര്‍ത്തനങ്ങളുടെ കരട് റിപ്പോര്‍ട്ടിന്റെ അവതരണവും ചര്‍ച്ചയും സെമിനാറില്‍ നടന്നു. എല്ലാ ജെന്‍ഡര്‍ വിഭാഗങ്ങളുടെയും പ്രശ്നങ്ങളും ആവശ്യങ്ങളും തിരിച്ചറിഞ്ഞ് അവയുടെ കാരണങ്ങളും പരിഹാരമാര്‍ഗങ്ങളും കണ്ടെത്തുന്നതിനു വേണ്ടി നടത്തുന്ന  പഠനഗവേഷണ പ്രവര്‍ത്തനമാണ് ജെന്‍ഡര്‍ പദവി പഠനം.ഏഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2022-23 പദ്ധതിയുടെ ഭാഗമായി വനിത വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ചുമതലയിലാണ് ജെന്‍ഡര്‍ പദവി പഠനം. തയാറാക്കിയ വിവരങ്ങളുടെ അവതരണവും ചര്‍ച്ചയും പരിഹാരനിര്‍ദേശങ്ങളുടെ സമാഹരണവും സെമിനാറില്‍ നടത്തി.
 ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സാജന്‍ മാത്യു വിഷയാവതരണം നടത്തി.   കില വിമന്‍ സ്റ്റഡീസ് വിദഗ്ധന്‍ ഡോ. അമൃതരാജ് ആമുഖപ്രഭാഷണവും കോ-ഓര്‍ഡിനേറ്റര്‍ രമാദേവി റിപ്പോര്‍ട്ടും അക്കാഡമിക് കമ്മറ്റി അംഗങ്ങളായ വിദ്യ, അഭിജിത്, ശാന്തിനീ, ആര്യ, ആശ ശേഖര്‍ എന്നിവര്‍ പഠന റിപ്പോര്‍ട്ട്, വീഡിയോ അവതരണങ്ങളും നടത്തി.
 ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജേക്കബ് കെ എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍  കെ.കെ. വത്സല, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍  വി. പ്രസാദ്,ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി. മറിയാമ്മ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ ലീലാമ്മ സാബു, വാര്‍ഡ് മെമ്പര്‍മാരായ പി.ടി. രജീഷ് കുമാര്‍, സുഗതകുമാരി, ഉഷ ജേക്കബ്, കൃഷ്ണകുമാര്‍ മുളപ്പോണ്‍, കോയിപ്രം സി ഡി പി ഒ  ലതകുമാരി, ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍ ഉഷാകുമാരി, സി ഡി എസ് ചെയര്‍പേഴ്സണ്‍ ഗീത ഷാജി, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായ അംബിക ഉണ്ണികൃഷ്ണന്‍, കുര്യന്‍ സാര്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി.എന്‍. ഓമനക്കുട്ടന്‍, അസിസ്റ്റന്റ് സെക്രട്ടറി  മാലിനി ജി പിള്ള,  പഠനസംഘ അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, എസ്സി പ്രമോട്ടര്‍, സാമൂഹ്യ, രാഷ്ട്രീയ, മേഖലയിലെ പ്രമുഖര്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍, കുടുംബശ്രീ സ്നേഹിത സ്റ്റാഫ്, ഹരിത കര്‍മ സേന അംഗങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു      (പിഎന്‍പി 982/23)

date