Skip to main content

റവന്യൂ ഓഫീസുകൾ സ്‍മാർട്ടാക്കാൻ തുക അനുവദിച്ചു

 

വൈപ്പിൻ നിയോജകമണ്ഡലത്തിലെ റവന്യൂ ഓഫീസുകൾ ആധുനികവത്കരിച്ച് ഇ-ഓഫീസ് നടപ്പാക്കുന്നതിന് തുക അനുവദിച്ചതായി കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു.  ഓഫീസുകൾ സ്‍മാർട്ടാക്കാൻ നിയമസഭ സാമാജികരുടെ 2022 - 23 വർഷത്തെ പ്രത്യേക വികസന നിധിയിൽ നിന്ന് 12,84,363 രൂപയാണ് അനുവദിച്ചത്. 16 ലാപ്ടോപ്പുകളും ഒൻപത്  പ്രിന്ററുകളും ഒൻപത് സ്‌കാനറുകളും വാങ്ങുന്നതിന് ഈ തുക വിനിയോഗിക്കും.

കടമക്കുടി, മുളവുകാട്, എടവനക്കാട്, എളങ്കുന്നപ്പുഴ, കുഴുപ്പിള്ളി, നായരമ്പലം, ഞാറക്കൽ, പള്ളിപ്പുറം, പുതുവൈപ്പ് എന്നീ വില്ലേജ് ഓഫീസുകളിലാണ് ഇ - ഓഫീസ് പദ്ധതി നടപ്പാക്കുന്നത്.  കടമക്കുടിയിലും മുളവുകാടും കണയന്നൂർ താലൂക്ക് തഹസിൽദാറാണ് ഇ - ഓഫീസ് പദ്ധതിയുടെ നിർവ്വഹണ ഉദ്യോഗസ്ഥൻ. മറ്റിടങ്ങളിൽ കൊച്ചി തഹസിൽദാർക്കാണ് നിർവഹണ ചുമതല. 

കെൽട്രോൺ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം ആവശ്യകതയ്ക്ക് അനുസരിച്ചാണ് ഓരോ വില്ലേജിനും ഇ - ഓഫീസ് പദ്ധതിക്ക് തുക അനുവദിച്ചത്. ഇതനുസരിച്ച് ഞാറക്കൽ, നായരമ്പലം വില്ലേജ് ഓഫീസുകൾക്കായി 1,13,139 രൂപ വീതവും മറ്റുള്ളവയ്ക്ക് 1,51,155രൂപ വീതവും വിനിയോഗിക്കും.

date