Skip to main content

സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാൻ തീരസദസ്സ്

 

സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തീര മേഖലയിലെ ജനങ്ങളിലേക്കെത്തിക്കാന്‍ തീരസദസ്സ് സംഘടിപ്പിക്കുന്നു. തീര മേഖലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരില്‍കണ്ട് മനസ്സിലാക്കി പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനായി സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നിയോജകമണ്ഡലം അടിസ്ഥാനത്തിലാണ് അദാലത്ത് മാതൃകയില്‍ തീരസദസ്സ് സംഘടിപ്പിക്കുന്നത്. 

ഇതിനു മുന്നോടിയായി കൊച്ചി നിയോജകമണ്ഡലത്തില്‍ സ്വാഗതസംഘ രൂപീകരണയോഗം നടന്നു. ഫോര്‍ട്ടുകൊച്ചി പള്ളത്ത് രാമന്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ നടന്ന യോഗം കെ.ജെ മാക്‌സി എംഎല്‍എ ഉദ്ഘാടനം ചെയ്തു. മത്സ്യഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം പി.ബി ഡാളോ അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡയറക്ടര്‍ എസ്. ജയശ്രീ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

ചെല്ലാനം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്ത്തമ്മ സെബാസ്റ്റ്യന്‍, സാഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ആശ അഗസ്റ്റിന്‍, മത്സ്യഫെഡ് ഡയറക്ടര്‍ ബോര്‍ഡ് റീജിയണല്‍ എക്‌സിക്യൂട്ടീവ് കെ.ബി രമേശ്, ഫിഷറീസ് ജൂനിയര്‍ സൂപ്രണ്ട് സേവിയര്‍ ബോബന്‍, സിപിഐഎം പള്ളുരുത്തി ഏരിയ സെക്രട്ടറി പി.എ പീറ്റര്‍, കൊച്ചി ഏരിയ സെക്രട്ടറി കെ.എം റിയാദ്, ജില്ലാ കമ്മിറ്റി അംഗം ടി.വി അനിത, മത്സ്യത്തൊഴിലാളി സംഘടന നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു.

date