Skip to main content

ഗതാഗത മന്ത്രി അനുശോചിച്ചു

പ്രശസ്ത സാഹിത്യകാരി സാറാ തോമസിന്റെ നിര്യാണത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു അനുശോചനം അറിയിച്ചു. ശാന്തമായ സാഹിത്യപ്രവർത്തനത്തിലൂടെ ശക്തമായ പ്രമേയങ്ങൾ അവതരിപ്പിച്ച എഴുത്തുകാരിയായിരുന്നു സാറാ തോമസെന്നു മന്ത്രി പറഞ്ഞു. നിരവധി നോവലുകളും അതിലേറെ ചെറുകഥകളും എഴുതിയ സാറാ തോമസ് സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടി. സാറാ തോമസ് രചിച്ച നോവലുകൾ ശ്രദ്ധേയമായ പല സിനിമകൾക്കും പ്രമേയമായി. വ്യത്യസ്തമായ കഥാപാത്രങ്ങളെ സൃഷ്ടിച്ച സാറാ തോമസിന്റെ നിര്യാണം മലയാള സാഹിത്യത്തിന് വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.

പി.എൻ.എക്‌സ്. 1557/2023

date