Skip to main content
ഫോട്ടോ അടിക്കുറിപ്പ്-പള്ളിക്കല്‍ സ്‌കൂള്‍- പള്ളിക്കല്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കുന്നു.

പള്ളിക്കല്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിന് കമ്പ്യൂട്ടര്‍ ലാബ് അനുവദിക്കും : ഡെപ്യൂട്ടി സ്പീക്കര്‍

പള്ളിക്കല്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന് കമ്പ്യൂട്ടര്‍ ലാബ് അനുവദിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പള്ളിക്കല്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.
ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണകാലയളവില്‍ പൊതു വിദ്യാഭ്യാസരംഗത്ത് സംസ്ഥാനം കൈവരിച്ചത് സമാനതകളില്ലാത്ത നേട്ടമാണ്. പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങള്‍ ആക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ സ്വീകരിച്ച് പോരുന്നത്. അതിന്റെ ഭാഗമായി പൊതു വിദ്യാലയത്തിലേക്ക് എത്തിയ കുട്ടികളുടെ എണ്ണത്തില്‍ വന്‍തോതില്‍ വര്‍ധന ഉണ്ടായതായും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
ആഘോഷ പരിപാടിയുടെ ഭാഗമായി എസ്എംസി ചെയര്‍മാന്‍ സി. ഗിരീഷ് കുമാര്‍ പതാക ഉയര്‍ത്തി. ഉദ്ഘാടന സമ്മേളനത്തില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള അധ്യക്ഷത വഹിച്ചു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മകുറുപ്പ്, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, തോപ്പില്‍ ഗോപകുമാര്‍, ഒ.ആര്‍. ശിവപ്രസാദ്, അഡ്വ. ആര്യ വിജയന്‍, കെ.ജി. ജഗദീശന്‍, സീമാദാസ്, ഡോ. ആര്‍. കൃഷ്ണകുമാര്‍, റ്റി.എസ്. സജീഷ്, കെ. രാധാകൃഷ്ണപിള്ള, പി.കെ. ഗീത, സി.എസ്. സനില്‍കുമാര്‍, കെ. രമാമണിയമ്മ, ജി. പ്രദീപ്കുമാര്‍, എന്‍. യശോധരന്‍, കെ. സജീവ് കുമാര്‍, ബിനു വെള്ളച്ചിറ, എന്‍. ഗോപാലകൃഷ്ണന്‍, ഡി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, ബി. മനോജ് കുമാര്‍, വി. ജയകുമാര്‍, കെ. കൊച്ചു നാരായണന്‍, ഹെഡ്മിസ്ട്രസ് ഷേര്‍ലി ജോണ്‍, പി.ആര്‍. പ്രീത, കെ. തങ്കമണി, സൗമ്യ കൃഷ്ണന്‍, സി. ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ആഘോഷത്തിന്റെ ഭാഗമായി ഏപ്രില്‍ ഒന്നിന് സാംസ്‌കാരിക സമ്മേളനം നടക്കും. പൂര്‍വ അധ്യാപകരെയും വിദ്യാര്‍ഥികളെയും ആദരിക്കുന്ന ചടങ്ങ് ചലച്ചിത്ര താരം ഉല്ലാസ് പന്തളം ഉദ്ഘാടനം ചെയ്യും. കവിയരങ്ങ് കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മ്യൂസിക്കല്‍ ഫ്യൂഷനും നടക്കും. ഏപ്രില്‍ രണ്ടിന് പൂര്‍വ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും സംഗീത സദസും നാടകവും അരങ്ങേറും. സഹായവിതരണവും നടക്കും.   (പിഎന്‍പി 1041/23)

 

date