Skip to main content

ജില്ലാതല ശാസ്ത്ര ക്വിസ് മത്സരവിജയികള്‍

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ജില്ലാതല ശാസ്ത്ര ക്വിസ് മത്സരത്തില്‍ അയ്യന്‍കോയിക്കല്‍ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായ ബി ശിവഹരി, ബി കാശിനാഥ് എന്നിവരുടെ ടീം ഒന്നാം സ്ഥാനം നേടി. വെട്ടിക്കവല സര്‍ക്കാര്‍ എച്ച് എസ് എസിലെ എസ് എ അദ്വൈത, ബി കാര്‍ത്തിക എന്നിവര്‍ രണ്ടാം സ്ഥാനത്തിന് അര്‍ഹരായി. തേവള്ളി സര്‍ക്കാര്‍ മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ പരിപാടി എം നൗഷാദ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ശാസ്ത്രമേഖലയില്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് അംഗം സന്തോഷ് കാല അധ്യക്ഷനായി.

സ്‌കൂള്‍ തലത്തില്‍ വിജയിച്ച് നിയോജകമണ്ഡലാടിസ്ഥാനത്തില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ നിന്നും വിജയിച്ച 11 ടീമുകളാണ് ജില്ലാതലത്തില്‍ പങ്കെടുത്തത്. ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ നേടിയ ടീമുകള്‍ക്ക് യഥാക്രമം 10000, 5000 രൂപയും പ്രശസ്തീപത്രവും മൊമെന്റവും നല്‍കി. ഒന്നാം സ്ഥാനത്ത് എത്തിയ ടീമിന് സംസ്ഥാന തലത്തില്‍ നടക്കുന്ന ശാസ്ത്ര ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

ജില്ലാ കോ ഓഡിനേറ്റര്‍ എസ് ഷബീര്‍, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡി ഷാജിമോന്‍, യുവജന കേന്ദ്രം ജില്ലാ പ്രോഗ്രാം ഓഫീസര്‍ വി എസ് ബിന്ദു, ഹെഡ്മിസ്ട്രസ് റസിയ ബീവി തുടങ്ങിയവര്‍ പങ്കെടുത്തു.

                                                     (പി.

date