Skip to main content

കരുതലും കൈത്താങ്ങും' പരിഹാര അദാലത്ത് മെയ് രണ്ട് മുതല്‍

നാളെ (ഏപ്രില്‍ ഒന്ന്) മുതല്‍ പരാതി സമര്‍പ്പിക്കാം

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് രണ്ട് മുതല്‍ 11 വരെ ജില്ലയിലെ വിവിധ താലൂക്കുകള്‍ ആസ്ഥാനമാക്കി മന്ത്രിമാരുടെ നേതൃത്വത്തില്‍ 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്ത് നടത്തും. അദാലത്തില്‍ പരിഗണിക്കുന്നതിനുള്ള പരാതികള്‍ ഇന്ന് (ഏപ്രില്‍ ഒന്ന് ) മുതല്‍ ഏപ്രില്‍ 10 വരെ പ്രവര്‍ത്തി ദിവസങ്ങളില്‍ താലൂക്ക് ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലും ഓണ്‍ലൈനായി സമര്‍പ്പിക്കാം. പേര്, വിലാസം, ഇ-മെയില്‍, മൊബൈല്‍ നമ്പര്‍ (വാട്‌സ്ആപ്പ് നമ്പര്‍), ജില്ല, താലൂക്ക് എന്നിവ നിര്‍ബന്ധമായും പരാതിയില്‍ ഉള്‍പ്പെടുത്തണം. www.karuthal.kerala.gov.in വെബ്‌സൈറ്റിലാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.

താലൂക്കുകളും അദാലത്ത് നടക്കുന്ന തീയതിയും

കൊല്ലം മെയ് രണ്ട്, കൊട്ടാരക്കര മെയ് നാല്, കരുനാഗപ്പള്ളി മെയ് ആറ്, കുന്നത്തൂര്‍ മെയ് എട്ട്, പത്തനാപുരം മെയ് ഒന്‍പത്, പുനലൂര്‍ മെയ് 11.  

                                                 

date