Skip to main content

തൊഴില്‍മേള സംഘടിപ്പിച്ചു

 സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്കായി തൊഴില്‍ മേള സംഘടിപ്പിച്ചു. കല്‍പ്പറ്റ എച്ച്.ഐ.എം യു.പി സ്‌കൂളില്‍ നടന്ന തൊഴില്‍ മേള മുന്‍ രാജ്യസഭാ അംഗം എം.വി. ശ്രേയാംസ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. യുവജന കമ്മീഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ജെറീഷ് അദ്ധ്യക്ഷത വഹിച്ചു. അമ്പതിലധികം കമ്പനികള്‍ പങ്കെടുത്ത കരിയര്‍ എക്സ്പോയില്‍ ആയിരത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ക്കായി നിരവധി തൊഴിലവസരങ്ങള്‍ ഒരുക്കിയിരുന്നു. എച്ച്.ഐ.എം യു.പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ. അലി, യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എം ഫ്രാന്‍സിസ്, സംസ്ഥാന യുവജന കമ്മീഷന്‍ അംഗം കെ. റഫീഖ്, തൊഴില്‍മേളയുടെ കോര്‍ഡിനേറ്റര്‍മാരായ ഇ. ഷംലാസ്, മുഹമ്മദ് റാഫില്‍, യുവജന കമ്മീഷന്‍ ഗ്രീന്‍ യൂത്ത് കോര്‍ഡിനേറ്റര്‍ എം.ആര്‍ രജ്ഞിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

date