Skip to main content

വാഹനങ്ങളുടെ രേഖകള്‍ പരിശോധിക്കുന്നു

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ ഓട്ടോറിക്ഷകളുടെ പാര്‍ക്കിങ് നമ്പര്‍ പുനപരിശോധനയുമായി ബന്ധപ്പെട്ട് തോട്ടട എസ് എന്‍ കോളേജ് ഗ്രൗണ്ടില്‍ രാവിലെ 9.30 മുതല്‍ 11 മണി വരെയുള്ള സമയത്ത് വാഹനങ്ങളുടെ രേഖകള്‍ പരിശോധന നടത്തുന്നു.  കോര്‍പ്പറേഷന്‍ പരിധിയില്‍ പാര്‍ക്കിങ് നമ്പര്‍ അനുവദിച്ച ഓട്ടോറിക്ഷകളുടെ ഉടമസ്ഥന്‍മാര്‍ വാഹനത്തിന്റെ രേഖകള്‍ സഹിതം നിശ്ചിത തീയതികളില്‍ ഹാജരാകണം.  തീയതി, പാര്‍ക്കിങ് നമ്പര്‍ എന്ന ക്രമത്തില്‍.
ഏപ്രില്‍ മൂന്ന് - 3001 മുതല്‍ 3100 വരെ, നാല് - 2901 മുതല്‍ 3000 വരെ, 10 - 2801 മുതല്‍ 2900 വരെ, 11ന് - 2701 മുതല്‍ 2800 വരെ, 13ന് - 2601 മുതല്‍ 2700 വരെ, 17ന് - 2501 മുതല്‍ 2600 വരെ, 18ന് - 2401 മുതല്‍  2500 വരെ.  ബാക്കിയുള്ള വാഹനങ്ങളുടെ രേഖകള്‍ പരിശോധിക്കുന്ന തീയതി ആര്‍ ടി ഓഫീസിന്റെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നതാണെന്ന് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. നിശ്ചിത തീയതിയില്‍ പരിശോധനക്ക് ഹാജരാക്കുവാന്‍ സാധിക്കാത്ത വാഹന ഉടമകള്‍ക്ക് സൗകര്യപ്രദമായ മറ്റൊരു ദിവസം അനുവദിക്കുന്നതാണ്. ഫോണ്‍: 0497 2700566.

date