Skip to main content

ഭക്ഷ്യ വിതരണം

 ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് ജില്ല സപ്ലൈ ഓഫീസര്‍ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഏപ്രിലില്‍ എന്‍.പി.എന്‍.എസ്. വിഭാഗത്തിന് ഏഴു കിലോഗ്രാം അരിയും എ.എ.വൈ വിഭാഗത്തിലെ കാര്‍ഡിന് രണ്ടു പാക്കറ്റ് ആട്ടയും മൂന്നു കിലോഗ്രാം ഗോതമ്പും പ്രയോറിറ്റി വിഭാഗത്തിലെ കാര്‍ഡുകളിലെ മൂന്നോ അതിലധികമോ അംഗങ്ങളുള്ള കാര്‍ഡുകള്‍ക്ക് ആകെയുളള ഗോതമ്പ് വിഹിതത്തില്‍ നിന്ന് മൂന്നു കിലോഗ്രാം കുറവ് ചെയ്ത് മൂന്ന് പാക്കറ്റ് ആട്ട എന്ന ക്രമത്തിലും (ഒരംഗമുള്ള പി.എച്ച്.എച്ച്. കാര്‍ഡിന് ഒരു പാക്കറ്റ് ആട്ടയും രണ്ടു അംഗങ്ങളുള്ള പി.എച്ച്.എച്ച് കാര്‍ഡിന് രണ്ടു പാക്കറ്റ് ആട്ടയും വിതരണം ചെയ്യും. ഒന്നു മുതല്‍ മൂന്നു അംഗങ്ങള്‍ വരെയുള്ള കാര്‍ഡുകള്‍ക്ക് ഗോതമ്പ് വിഹിതം ഉണ്ടായിരിക്കുന്നതല്ല). 

എ.എ.വൈ. കാര്‍ഡിന് പരമാവധി രണ്ടു പാക്കറ്റും പ്രയോറിറ്റി വിഭാഗത്തിലെ കാര്‍ഡിന് പരമാവധി മൂന്നു പാക്കറ്റും എന്‍.പി.എസ്, എന്‍.പി.എന്‍.എസ്. വിഭാഗത്തില്‍പ്പെട്ട കാര്‍ഡിന് പരമാവധി രണ്ടു കിലോഗ്രാം എന്ന ക്രമത്തിലും എന്‍.പി.ഐ. വിഭാഗത്തിന് ഒരു കിലോഗ്രാം എന്ന ക്രമത്തിലും ആട്ട ഏപ്രില്‍ മാസത്തില്‍ വിതരണം ചെയ്യുമെന്ന് ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date