Skip to main content

ബി2ബി മീറ്റ്: രജിസ്ട്രേഷന്‍ ആരംഭിച്ചു

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന കൃഷി ദര്‍ശന്‍ പരിപാടിയോടനുബന്ധിച്ച് ബി2ബി (ഉത്പാദക സംരംഭക) മീറ്റ് സംഘടിപ്പിക്കും. മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍, മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള അസംസ്‌കൃത ഉത്പന്നങ്ങള്‍ എന്നിവ വില്‍ക്കുന്നതിനും വാങ്ങുന്നതിനും ഉത്പാദകരെയും സംരംഭകരേയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 27-ന് ഹരിപ്പാട് സൗഗന്ധിക ഹോട്ടലില്‍ നടക്കുന്ന ബി2ബി മീറ്റില്‍ കര്‍ഷകര്‍, കര്‍ഷക സംഘങ്ങള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍, മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മാണ യൂണിറ്റുകള്‍, കൃഷി അനുബന്ധ മൈക്രോ സ്മാള്‍ മീഡിയം സംരംഭകര്‍, കൃഷികൂട്ടങ്ങള്‍ തുടങ്ങിയവര്‍ക്ക് ഗൂഗില്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. 

കര്‍ഷകരും സംരംഭകരും ഈ അവസരം പരാമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും ഗൂഗില്‍ ഫോം ലിങ്കിനുമായി അതാത് പഞ്ചായത്തിലെ കൃഷിഭവനുമായി ബന്ധപ്പെടണം. 

date