Skip to main content

ശാസ്ത്രാവബോധം പകര്‍ന്ന് ജില്ലാതല ശാസ്ത്ര ക്വിസ്

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റേയും ജില്ല യുവജന കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല ശാസ്ത്ര ക്വിസ് മത്സരം നടത്തി. മത്സര വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും എച്ച്. സലാം എം.എല്‍.എ. വിതരണം ചെയ്തു. സമൂഹത്തില്‍ ശാസ്ത്ര ബോധം വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണെന്ന് എം.എല്‍.എ. പറഞ്ഞു. 

ജില്ലയിലെ ഓരോ നിയോജകമണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ടു പേരടങ്ങുന്ന ടീമാണ് മത്സരത്തിനെത്തിയത്. സ്‌കൂള്‍ തലത്തിലും മണ്ഡലതലത്തിലും നടത്തിയ മത്സരത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 18 വിദ്യാര്‍ത്ഥികളാണ് ഇത്തരത്തില്‍ മത്സരത്തില്‍ പങ്കെടുത്തത്. 

ഹരിപ്പാട് നങ്യാര്‍കുളങ്ങര ബി.ബി.എച്ച്.എസിലെ ആര്‍. അശ്വിനി, എ. അഫ്ന എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അമ്പലപ്പുഴ അറവുകാട് ഹൈസ്‌കൂളിലെ ആര്‍. രോഹിത്, എസ്. ഷഹില്‍ മാഹൂദ് എന്നിവര്‍ രണ്ടാമതെത്തി.

ആലപ്പുഴ എന്‍.ജി.ഒ. യൂണിയന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ യുവജനക്ഷേമ ബോര്‍ഡ് ജില്ല കോ-ഓര്‍ഡിനേറ്റര്‍ ജെയിംസ് സാമുവല്‍ അധ്യക്ഷത വഹിച്ചു. ജില്ല യൂത്ത് പ്രോഗ്രാം ഓഫീസര്‍ ബി. ഷീജ, ജില്ല യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ അനുപ്രിയ, അവളിടം ക്ലബ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രമ്യ രമണന്‍, വിദ്യാര്‍ഥികള്‍, രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍ തുടങ്ങിയവര്‍പങ്കെടുത്തു.
 

date