ചേർത്തല നഗരസഭയിൽ മാലിന്യ സംസ്കരണത്തിന് പുതിയ വാഹനം
ചേർത്തല നഗരസഭയുടെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഐ.സി.ഐ.സി.ഐ. ബാങ്ക്. മാലിന്യങ്ങൾ ശേഖരിക്കാനുള്ള ഇലക്ട്രിക് ഓട്ടോ നൽകിയാണ് ബാങ്ക് നഗരസഭയുടെ പ്രവർത്തനങ്ങൾക്കൊപ്പം ചേർന്നത്. ഇ-ഓട്ടോയുടെ ഫ്ലാഗ് ഓഫ് മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ നിർവഹിച്ചു.
ഐ.സി.ഐ.സി.ഐ. ബാങ്കിൻ്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ടിൽ ഉൾപ്പെടുത്തി അഞ്ചര ലക്ഷം രൂപ വകയിരുത്തിയാണ് ഇ - ഓട്ടോ വാങ്ങിയത്. ഈ വാഹനം ഹരിത കർമ്മ സേന, നഗരസഭാ ശുചീകരണ വിഭാഗം എന്നിവരുടെ പ്രവർത്തനങ്ങൾക്കായി നൽകുമെന്ന് ചെയർപേഴ്സൺ അറിയിച്ചു.
ചടങ്ങിൽ വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ അധ്യക്ഷത വഹിച്ചു. ഐ.സി.ഐ.സി.ഐ. ബാങ്ക് റീജണൽ ഹെഡ് ഓഫീസർ ജോബി ജോൺ, മുനിസിപ്പൽ സെക്രട്ടറി ടി.കെ. സുജിത്ത്, ക്ലീൻ സിറ്റി മാനേജർ എസ്. സുദീപ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശോഭാ ജോഷി, ജി. രഞ്ജിത്ത്, ഏലിക്കുട്ടി ജോൺ, കൗൺസിലർമാരായ ബി. ഭാസി, സൽജി, എം.കെ. പുഷ്പകുമാർ , സി.ഡി.എസ്, ചെയർപേഴ്സൺ ജ്യോതിമോൾ, ഐ.സി.ഐ.സി.ഐ. ബാങ്ക് പ്രതിനിധികളായ ജിൻസൻ കെ.ജി., സാജു ജോസഫ്, രഞ്ജിത്ത് ആർ., ഹരിത കർമ്മ സേനാംഗങ്ങൾ, നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments