Skip to main content

കളമശ്ശേരി ഗവ. ഐ.ടി.ഐയിൽ നിയമനം

 

കളമശ്ശേരി ഗവ. ഐ.ടി.ഐയിൽ പെയിന്റർ ജനറൽ, മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്റ്ററുടെ (ഗസ്റ്റ് ഇൻസ്ട്രക്റ്റർ) ഒഴിവുണ്ട്. മണിക്കൂറിന് 240  രൂപ നിരക്കിൽ പ്രതിമാസം 24000 ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഏപ്രില്‍ അഞ്ചിന് രാവിലെ 11ന് അസൽ രേഖകൾ സഹിതം കളമശ്ശേരി ഐടിഐയിൽ ഹാജരാകണം. 

പെയിന്റർ ജനറൽ യോഗ്യത: പെയിന്റ് ടെക്നോളജിയിൽ അംഗീകൃത എഞ്ചിനീയറിംഗ് ഡിഗ്രി അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഫൈൻ ആർട്സ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ പെയിന്റ് ടെക്നോളജിയിൽ അംഗീകൃത മൂന്നു വർഷ ഡിപ്ളോമയും രണ്ടു വർഷത്തെ പ്രവ്യത്തി പരിചയവും അല്ലെങ്കിൽ പെയിന്റർ ജനറൽ ട്രേഡിൽ എൻ.ടി.സി/ എൻ.എ.സിയും, 3 വർഷത്തെ പ്രവൃത്തി പരിചയവും. 

മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് യോഗ്യത: ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍റ് ടെലികമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷൻ അംഗീകൃത എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍റ് ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷൻ അംഗീകൃത മൂന്നു വർഷ ഡിപ്ലോമയും, രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് അപ്ലയൻസസ് ട്രേഡിൽ എൻ.ടി.സി/ എൻ.എ.സിയും, 3 വർഷത്തെ പ്രവൃത്തി പരിചയവും.

date