Skip to main content

അഭിമാന നിമിഷം

മാരാരിക്കുളം വടക്കു ഗ്രാമ പഞ്ചായത്ത്‌ 2017-2018 സാമ്പത്തിക വർഷത്തിന് ശേഷം കെട്ടിടനികുതി 100% തികച്ചു.....
ഇത് ഒത്തൊരുമ യുടെ വിജയം.
ഈ വിജയത്തിന് ഒരേ മനസ്സോടെ പ്രവർത്തിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു. ഈ ഉദ്യമത്തിന് പിന്തുണയും പ്രോത്സാഹനവും നൽകി ഞങ്ങളോടൊപ്പം നിന്ന ബഹുമാനപ്പെട്ട പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, മറ്റു മെമ്പർമാർ എന്നിവർക്കും- ഈ ലക്ഷ്യം കൈവരിക്കാൻ നേതൃത്വപരമായ  പങ്ക് വഹിച്ച ഞങ്ങളുടെ പ്രിയപ്പെട്ട സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി എന്നിവർക്കും കലവറയില്ലാത്ത നന്ദി അറിയിക്കുന്നു. ഈ ലക്ഷ്യത്തിൽ എത്തിച്ചേരാൻ കഠിനാധ്വാനം ചെയ്ത ക്ലർക്കുമാർ,ഒഎമാർ- നിങ്ങളാണ് ഈ വിജയത്തിന്റെ യഥാർത്ഥ അവകാശികൾ, നിങ്ങളെ സ്നേഹത്തിന്റെ പൂച്ചെണ്ട് നൽകി ആദരിക്കുന്നു....!
അതുപോലെ കട്ടയ്ക്ക് കൂടെ നിന്ന എല്ലാ സഹപ്രവർത്തകർക്കും നന്ദി അറിയിക്കുന്നു. എടുത്തു പറയേണ്ട മറ്റൊരാൾ കൂടി ഉണ്ട്. ഈ വിജയത്തിൽ എത്തിച്ചേരാൻ ഞങ്ങൾക്ക് ഊർജ്ജസ്രോതസായി പ്രവർത്തിച്ച ഞങ്ങളുടെ പ്രിയങ്കരിയായ രമ്യസർ, ഈ പ്രവർത്തനങ്ങളിൽ ആകമാനം രമ്യ സർ കാണിച്ച  ജാഗ്രതയും, മറ്റ് സ്റ്റാഫുകൾക്ക് പകർന്നു നൽകിയ പ്രചോദനവും എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. രമ്യ സാറിന്  ഒരു ബിഗ് സല്യൂട്ട്....!
ഇത് ഒത്തൊരുമയുടെ വിജയമാണ്....!
കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണ്...!
ഈ സന്തോഷ നിമിഷം സമ്മാനിച്ച എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.

date