Skip to main content

സ്മാർട്ട് ആയി പൊറത്തിശേരി വില്ലേജ് ഓഫീസ്

എല്ലാ നിലയിലും സ്മാർട്ട് ആയ പൊറത്തിശേരി വില്ലേജ് ഓഫീസിൽ ഉത്തരവാദിത്ത ബോധവും ജാഗ്രതയും സേവന മനോഭാവവും നല്ല രീതിയിൽ പ്രദർശിപ്പിക്കാൻ ജീവനക്കാർക്ക് സാധിക്കണം എന്ന് ഉന്നത  വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ  ആർ ബിന്ദു നിർദ്ദേശിച്ചു. ആധുനീകരിച്ച  പൊറത്തിശേരി വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജനസൗഹൃദപരമായ രീതിയിൽ സമയ ബന്ധിതമായി ജനങ്ങള്‍ക്ക്  സേവനങ്ങൾ നല്‍കാനുള്ള ബാധ്യത ഉണ്ടെന്ന പൂര്‍ണ്ണബോധ്യത്തോടെ വേണം വില്ലേജുകളിലെ ജീവനക്കാര്‍ പ്രവര്‍ത്തിക്കേണ്ടത് എന്നും മാറ്റത്തിന്റെയും മുന്നേറ്റത്തിന്റെയും പാതയിലാണ് റവന്യു വകുപ്പ് എന്നും  മന്ത്രി  കൂട്ടിച്ചേർത്തു.
 ഓഫീസ് സ്മാർട്ടാകുന്നതിന്റെ   ഭാഗമായി ഒന്നര ലക്ഷം വിലവരുന്ന ആധുനിക ഉപകരണങ്ങളും ജീവനക്കാർക്ക് ആവശ്യമായ പരിശീലനവും നൽകി. ആധുനിക ഉപകരണങ്ങൾ വില്ലേജ് ഓഫീസർ ശ്രീജ എം നായർ ഏറ്റുവാങ്ങി.

കരുവന്നൂർ ബസ് സ്റ്റോപ്പിന് സമീപം  ഏകദേശം 44 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക വില്ലേജ് ഓഫീസ് ഒരുക്കിയിട്ടുള്ളത്.
ഇരിങ്ങാലക്കുട നഗരസഭ വാർഡ് കൗൺസിലർ രാജി കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ശാന്തകുമാരി, അൽഫോൻസ തോമസ്, ജയാനന്ദൻ, ശ്രീജ എം നായർ  തുടങ്ങിയവർ സംസാരിച്ചു.

date