Skip to main content

ഏകദിന സെമിനാർ സംഘടിപ്പിച്ചു

കേരള വെറ്ററിനറി സർവ്വകലാശാലയുടെയും പ്രോബയോട്ടിക് അസോസിയേഷൻ ഓഫ് ഇന്ത്യയുടേയും ആഭിമുഖ്യത്തിൽ പ്രോബയോട്ടിക്കുകൾക്ക് ആന്റി മൈക്രോബിയലിനോടുള്ള പ്രതിരോധം ഒരു ഭക്ഷ്യ സുരക്ഷാ വെല്ലുവിളി' എന്ന വിഷയത്തെ ആസ്പദമാക്കി വർഗീസ് കുര്യൻ 'ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആൻഡ് ഫുഡ് ടെക്നോളജിയിലെ ഡയറി മൈക്രോബയോഗി വിഭാഗം ഏകദിന സെമിനാർ സംഘടിപ്പിച്ചു.  സർവ്വകലാശാല വൈസ് ചാൻസലർ ഡോ. എം ആർ ശശീന്ദ്രനാഥ് സെമിനാർ ഉദ്ഘാടനം ചെയ്തു. വികെകെഡിഎഫ്ടി അസ്സോസിയേറ്റ് ഡീൻ പ്രൊഫ. ഡോ. എ കെ.ബീന അദ്ധ്യക്ഷത വഹിച്ചു. സർവ്വകലാശാല രജിസ്ട്രാർ ഡോ. പി സുധീർ ബാബു, അക്കാദമിക് ഗവേഷണവിഭാഗം മേധാവി ഡോ. സി ലതാ, ഡോ. രാജേന്ദ്ര കുമാർ, ഡോ. സി ടി സത്യൻ, ഡോ. ദിവാസ് പ്രധാൻ തുടങ്ങിയവർ സംസാരിച്ചു.

 ചടങ്ങിൽ സർവ്വകലാശാല കൈമാറ്റം ചെയ്ത സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഗാർഹിക യോഗർട്ട് ഇൻക്യുബേറ്ററായ മിനിങ്ങോയുടെ വില്പനയ്ക്ക് അനുസൃതമായ റോയൽറ്റി തുക സ്‌ലാട്രോൺ കമ്പനി സർവകലാശാലയ്ക്ക് കൈമാറി. സെമിനാറിന്റെ ഭാഗമായി നടത്തിയ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം നടന്നു. ഈ മേഖലയിലെ വിദഗ്ദരായ ഡോ. സുനിൽ ബി, ഡോ. ടോം എസ്  ജോസഫ്, രാധിക എം, ഡോ. പ്രകാശ്, എം ഹലാമി തുടങ്ങിയവർ  സംവദിച്ചു. തുടർന്ന്  തെരഞ്ഞെടുക്കപ്പെട്ട പ്രബന്ധങ്ങൾ ഗവേഷക വിദ്യാർത്ഥികൾ അവതരിപ്പിച്ചു. ജോയിന്റ് സംഘാടക സമിതി സെക്രട്ടറി ആയിഷ സി എച്ച് നന്ദി പറഞ്ഞു.

date