Skip to main content

സമയപരിധി അനുവദിച്ചു

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് ക്ഷേമനിധി കുടിശ്ശിക (ഒമ്പത് ശതമാനം പലിശ ഉൾപ്പെടെ) ഒടുക്കുന്നതിന് നിബന്ധനകൾക്ക് വിധേയമായി, ഏപ്രിൽ 30വരെ സമയപരിധി അനുവദിച്ചു. 5 വർഷം വരെയുള്ള കുടിശ്ശിക ജില്ലാ ഓഫീസിലും, 5 മുതൽ 10 വർഷം വരെയുള്ള കുടിശ്ശിക തൊഴിൽ ഉടമയുടെയും, ട്രേഡ് യൂണിയൻ പ്രതിനിധികളുടെയും സാക്ഷ്യപത്രം ലഭ്യമാക്കിയ ശേഷം ബോർഡിന്റെ അനുമതിക്ക് വിധേയമായും ഒടുക്കാം. ഫോൺ.0487 2446545

date