Skip to main content

വവനിതകൾക്കായി താന്ന്യം പഞ്ചായത്തിൽ ഫിറ്റനസ് സെന്റർ ഒരുങ്ങി

സ്ത്രീകളുടെ ആരോഗ്യപരിപാലനം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ വനിതകൾക്കായുള്ള ഫിറ്റ്നസ് സെന്റർ  താന്ന്യം പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കും. വനിതക്കൾക്കായി അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ ഒരുക്കിയ ഫിറ്റ്നസ് സെന്റർ ജില്ലാ പഞ്ചായത്ത് മെമ്പർ ഷീന പറയങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു.
ഫിറ്റ്നസ് സെന്റർ കുടുംബശ്രീയെ ഏൽപ്പിച്ച് ചെറിയ ഫീസ് ഈടാക്കി താന്ന്യം പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കും. നവ സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ മുന്നിൽ കണ്ടാണ് ജില്ലാ പഞ്ചായത്തിന്റെ 29 ഡിവിഷനുകളിൽ വനിത സെന്റർ ഒരുങ്ങിയത്.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് രതി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ കൃഷ്ണകുമാർ  മുഖ്യാതിഥിയായി.

date