Skip to main content
അപ്രോച്ച് റോഡ് ഉദ്ഘാടനം ചെയ്തു

അപ്രോച്ച് റോഡ് ഉദ്ഘാടനം ചെയ്തു

 

കുറ്റ്യാടി കടന്തറ പുഴയ്ക്ക് കുറുകെ നിർമ്മിച്ച ഇരുമ്പു പാലത്തിലേക്കുള്ള അപ്രാച്ച് റോഡിന്റെ ഉദ്ഘാടനം ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ നിർവഹിച്ചു.  ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ നിന്നും അഞ്ചു ലക്ഷം രൂപ ചെലവഴിച്ചാണ്  അപ്രോച്ച് റോഡ് നിർമ്മിച്ചത്.

ചെമ്പനോട കുറത്തിപ്പാറയെയും മരുതോങ്കരയിലെ സെന്റര്‍മുക്കിനെയും ബന്ധിപ്പിക്കുന്നതാണ് ഇരുമ്പ് പാലം. ടി.പി രാമകൃഷ്ണൻ എംഎല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നനുവദിച്ച ഒരു കോടിയോളം രൂപ ചെലവിലാണ് പാലം നിര്‍മ്മിച്ചത്.

പഞ്ചായത്ത് അംഗം ലൈസ ജോർജ് അധ്യക്ഷത വഹിച്ചു. എ.ഡി.സ് പ്രസിഡൻ്റ് സൗമ്യ റെജി,  അംഗം ദീപ ജീമോൻ, അഷ്റഫ് മെറ്റിലേരി, മൊയ്തു മൗലവി എന്നിവർ സംബന്ധിച്ചു.

date